ആലപ്പുഴ: പൊതു സ്ഥലം കയ്യേറി അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, കോടികൾ, ഹോള്‍ഡിങ്ങുകള്‍ എന്നിവ നീക്കം ചെയ്യുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അലക്സ് ജോസഫ് നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നൽകിയ ഉത്തരവ് പ്രകാരം ആലപ്പുഴ ജില്ലയിൽ നടന്നിട്ടുള്ള പ്രവർത്തനങ്ങളുടെ അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ എത്രയും പെട്ടെന്ന് നടപ്പിലാക്കി വിവരം റിപ്പോർട്ട് ചെയ്യണം.

നീക്കം ചെയ്ത ശേഷവും ഇത്തരം ബോര്‍ഡുകളും ബാനറുകളും വീണ്ടും ശ്രദ്ധയിൽപ്പെടുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍, ഫീൽഡ് സ്റ്റാഫ് എന്നിവര്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിയുടെയും സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നീക്കം ചെയ്തിട്ടുള്ള അനധികൃത ബോർഡുകൾ, ബാനറുകൾ, ബോർഡുകൾ എന്നിവ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ മുഖാന്തരവും മുനിസിപ്പൽ സെക്രട്ടറിമാർ നേരിട്ട് കളക്ട്രേറ്റിലും നൽകാൻ നിർദ്ദേശിച്ചു.

മാസാരംഭത്തില്‍ ഒരുദിവസം സ്പെഷ്യൽ ഡ്രൈവ് നിശ്ചയിച്ചു ഇത്തരം അനധികൃത ബോർഡുകൾ, നീക്കംചെയ്യുന്നതിന് സംയുക്ത നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍, പോലീസ്, റവന്യൂ, ആർടിഒ പ്രതിനിധികളെ ചുമതലപ്പെടുത്തി. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന പ്രദേശങ്ങൾ നിരീക്ഷണ വിധേയമാക്കുന്നതും അനധികൃതമായി സ്ഥാപിക്കപ്പെടുന്ന ബോർഡുകൾ നീക്കം ചെയ്തിട്ടില്ല എന്ന വിവരം കൂടികളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം.

ആയുധ സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ ജില്ലാ കളക്ടർ റിപ്പോർട്ട് ചെയ്യണം ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്ക്ആവശ്യമെങ്കില്‍ പോലീസ് സഹായം നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. യോഗത്തില്‍ പോലീസ്, ആര്‍.ഡി.ഓമാര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.