തൃശ്ശൂർ:  നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിലെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻ്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാം) പ്രവർത്തനങ്ങളുടെ ഭാഗമായി വോട്ടർമാർക്കായി ടിക് ടോക്ക് മാതൃകയിൽ വോട്ട് ടോക്ക് വീഡിയോ മത്സരം നടത്തുന്നു.’ഞാൻ ഇത്തവണ വോട്ടു ചെയ്യും. എന്തുകൊണ്ടെന്നാൽ ….’എന്നതാണ് മത്സര വിഷയം. മത്സരാർത്ഥി ജില്ലയിൽ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരുള്ള വ്യക്തിയാവണം. 30 സെക്കന്റ് ആണ് വീഡിയോ ദൈർഘ്യം. ചിത്രീകരണത്തിന് പൂർണമായും ഹരിത പ്രോട്ടോകോൾ പാലിക്കണം. പുകവലി, മയക്കുമരുന്ന്, മദ്യപാന രംഗങ്ങൾ അശ്ലീല രംഗങ്ങൾ, മോട്ടോർ വാഹന നിയമ ലംഘനങ്ങൾ എന്നിവ പാടില്ല. വ്യക്തികൾ സംഘടനകൾ, പ്രസ്ഥാനങ്ങൾ, മതങ്ങൾ എന്നിവയെ അവഹേളിക്കുന്ന രീതിയിലുള്ള സംഭാഷണങ്ങൾ, ആംഗ്യങ്ങൾ, ചിഹ്നങ്ങൾ, ചിത്രീകരങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നങ്ങളോ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട കാര്യങ്ങളോ ചിത്രീകരിക്കരുത്.സ്ക്രീനിംഗ് സമിതി തിരഞ്ഞെടുക്കുന്ന വീഡിയോകൾ ജില്ലാ കലക്റ്ററുടെ ഫേസ്ബുക് പേജിലും വിവിധ ദൃശ്യമാധ്യമങ്ങളിലും പ്രദർശിപ്പിക്കും. തിരഞ്ഞെടുക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്ന വിഡിയോകൾ ചിത്രീകരിച്ച വ്യക്തികൾക്ക് കലക്‌ട്ടേഴ്സ് ട്രോഫിയും സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനങ്ങളും നൽകും. വീഡിയോകൾ മാർച്ച് 24 നു വൈകീട്ട് 3 മണിക്കുള്ളിൽ sveeptsr@gmail.com എന്ന ഇമെയിലിലോ 8547187540 എന്ന വാട്സ് ആപ്പ് നമ്പറിൽ ഡോക്യുമെന്റ് ആയോ അയയ്ക്കാം.

ഫോൺ :8547187540