ആലപ്പുഴ: ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അഞ്ചാം ദിനം പിന്നിട്ടപ്പോള്‍ വ്യാഴാഴ്ച ലഭിച്ചത് 25 നാമനിര്‍ദ്ദേശ പത്രികകള്‍. അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എം.ലിജു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ എസ്.യു.സി.ഐ (സി) സ്ഥാനാര്‍ത്ഥിയായി കെ.പി.സുബൈദയും ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥിയായി അനൂപ് ആന്റണി ജോസഫും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥിയായി താഹിറും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
ആലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ഥിയായി മഹീന്ദ്രന്‍ കെ.ഡിയും സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്) സ്ഥാനാര്‍ഥിയായി കെ.എ.വിനോദും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ചേര്‍ത്തല നിയമസഭാ മണ്ഡലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥിയായി പി.പ്രസാദും ഭാരത് ധര്‍മ ജന സേന സ്ഥാനാര്‍ഥിയായി ജ്യോതിസും സ്വതന്ത്ര സ്ഥാനാര്‍ഥിയായി സോണിമോന്‍ കെ.മാത്യുവും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കുട്ടനാട് നിയമസഭാ മണ്ഡലത്തില്‍ എസ്.യു.സി.ഐ(സി) സ്ഥാനാര്‍ത്ഥിയായി ബിജു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
ഹരിപ്പാട് നിയമസഭാ മണ്ഡലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ത്ഥിയായി ആര്‍. സജിലാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ത്ഥിയായി എ.ശോഭയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ത്ഥിയായി പ്രമോദും കമ്മൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ് സ്ഥാനാര്‍ഥിയായി സാബുവും എസ്.യു.സി.ഐ(സി) സ്ഥാനാര്‍ത്ഥിയായി പ്രതാപനും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
മാവേലിക്കര നിയമസഭാ മണ്ഡലത്തില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി അരുണ്‍കുമാറും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ.കെ.ഷാജുവും ബി.ജെ.പി സ്ഥാനാര്‍ഥിയായി സഞ്ജു കെയും സ്വതന്ത്ര സ്ഥാനാര്‍ഥിയായി സീമ ഷാജുവും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി എം.വി. ഗോപകുമാര്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി. കായംകുളം നിയമസഭാ മണ്ഡലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ് സ്ഥാനാര്‍ത്ഥിയായി യു.പ്രതിഭയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അരിതാബാബുവും സ്വതന്ത്ര സ്ഥാനാര്‍ഥികളായി രാജീവ് ആര്‍., എന്‍.ഷിഹാബുദ്ദീന്‍, ഗീവര്‍ഗ്ഗീസ് സാമുവല്‍ എന്നിവര്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി. നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്ന അവസാന തിയതി നാളെ (മാര്‍ച്ച് 19) ആണ്.