കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ സജ്ജമാക്കുന്നത് 45 മാതൃകാ പോളിംഗ് ബൂത്തുകള്‍. ഒരോ നിയോജക മണ്ഡലത്തിലും അഞ്ചു വീതം മാതൃകാ ബൂത്തുകളാണ് ഉണ്ടാവുക.

മാതൃക പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ സ്വാഗതമെഴുതിയ പ്രത്യേക ബോര്‍ഡും ദിശാ സൂചക ബോര്‍ഡുകളും ഉണ്ടാകും. വോട്ടര്‍മാരെ സഹായിക്കുന്നതിന് ഹെല്‍പ്പ് ഡെസ്‌ക്, ഇരിപ്പിടങ്ങൾ സജ്ജമാക്കിയ പന്തല്‍, കുടിവെള്ള സംവിധാനം, പ്രത്യേക ശുചിമുറികള്‍, സമ്മതിദായകര്‍ക്ക് അഭിപ്രായങ്ങള്‍ എഴുതി നിക്ഷേപിക്കുന്നതിന് പ്രത്യേകം ബോക്‌സ് എന്നിവയും സജ്ജമാക്കും. ഫസ്റ്റ് എയ്ഡ് ബോക്‌സ്, പ്രായമായവര്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുമായി വീല്‍ ചെയര്‍, ഇവരെ സഹായിക്കുന്നതിനായി എന്‍.സി.സി, സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളുടെ സേവനം എന്നിവയും മാതൃകാ പോളിംഗ് ബൂത്തുകളുടെ പ്രത്യേകതയാണ്.

മാതൃകാ പോളിംഗ് ബൂത്തുകളുടെ പട്ടിക ചുവടെ.
ബൂത്ത് നമ്പർ ബ്രാക്കറ്റില്‍.

പാലാ
പാലാ സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ(127, 129)

പാലാ സെൻ്റ് തോമസ് എച്ച്. എസ്.എസ്(128)

പാലാ അൽഫോന്‍സ കോളേജ്(130)

പാലാ സെൻ്റ് തോമസ് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്(131)

കടുത്തുരുത്തി
കുറവിലങ്ങാട് സെൻറ് മേരീസ് ബോയ്സ് എച്ച്.എസ്.എസ്(81, 86, 88)

നസ്രത്ത്ഹിൽ ഡി പോൾ ഇംഗ്ലീഷ് മീഡിയം സ്കൂൾ(90,91)

വൈക്കം
ഏനാദി എൽ.പി. സ്കൂൾ(9, 10)

പള്ളിപ്പുറത്തുശേരി സെൻ്റ് ജോസഫ് എൽ.പി. എസ്(116)

ഉല്ലല പി.എസ്.എസ് എം.ജി എൽ.പി. എസ്(132, 133)

ഏറ്റുമാനൂർ

മണ്ണാർകുന്ന് സെൻ്റ് ഗ്രിഗോറിയോസ് യു.പി സ്കൂൾ(21)

അമലഗിരി ബി.കെ കോളേജ്(44)

പനമ്പാലം സർക്കാർ എൽ.പി സ്കൂൾ(100, 101)

കോട്ടയം

മാങ്ങാനം എൽ. പി. എസ്(53)

കോട്ടയം ഹോളി ഫാമിലി എച്ച്. എസ്. എസ്(63)

കോട്ടയം മാർ ഡയനീഷ്യസ് എച്ച് എസ്.എസ് (70)

കാരാപ്പുഴ എൻ. എസ്. എസ് എച്ച്. എസ്.എസ്(83)

കാരാപ്പുഴ ഗവൺമെൻ്റ് മോഡൽ ഹയർ സെക്കന്‍ഡറി സ്കൂൾ(88)

പുതുപ്പള്ളി

അയർക്കുന്നം സർക്കാർ എൽ.പി സ്കൂൾ(10)

തിരുവഞ്ചൂർ സർക്കാർ എൽ.പി സ്കൂൾ(24)

വാകമല സെൻ്റ് ജോസഫ് എൽ.പി സ്കൂൾ(41)

ആർ.ഐ.ടി എൻജിനീയറിംഗ് കോളേജ്(98)

പുതുപ്പള്ളി ജോർജിയൻ സി.ബിഎസ്.ഇ പബ്ലിക് സ്കൂൾ(126)

ചങ്ങനാശേരി

ചാലച്ചിറ ഫാമിലി വെൽഫെയർ സെൻ്റർ(29)

തുരുത്തി സെൻ്റ് മേരീസ് യു.പി എസ് (32)

വെരൂർ സെൻ്റ് മേരീസ് എൽ.പി എസ്(44)

മാമ്മൂട് ഷന്താൾസ് ഇംഗീഷ് മീഡിയം നേഴ്സറി സ്കൂൾ(69)

പെരുന്ന സർക്കാർ എൽ.പി സ്കൂൾ(144)

കാഞ്ഞിരപ്പളളി

കറുകച്ചാൽ എൻ.എസ്.എസ് എച്ച്. എസ്.എസ്(110, 111)

നെടുംകുന്നം ജോൺസ് ദ ബാപ്റ്റിസ്റ്റ് എച്ച്. എസ്.എസ്(131, 132)

നെടുംകുന്നം സെൻ്റ് തെരേസാസ് എൽ .പി സ്കൂൾ(119)

പൂഞ്ഞാർ

ആനക്കല്ല് സെൻ്റ് ആൻ്റണീസ് പബ്ലിക് സ്കൂൾ ആൻ്റ് ജൂനിയർ കോളേജ്(69)

മുണ്ടക്കയം സി. എം. എസ്. എൽ .പി സ്കൂൾ(110, 111)

പുത്തൻചന്ത സെൻ്റ് ജോസഫ് ഗേൾസ് എച്ച്.എസ്(116, 117)