ആലപ്പുഴ: കുട്ടനാട് നിയമസഭ മണ്ഡലത്തിൽ എസ്സൻഷ്യൽ സർവ്വീസിലുള്ള ആബ്‌സന്റീസ് വോട്ടർമാര്‍ പോസ്റ്റൽ ബാലറ്റ് വഴി സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനായി മങ്കൊമ്പില്‍ ചമ്പക്കുളം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളില്‍ പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള പോസ്റ്റൽ വോട്ടിങ് സെന്ററിൽ ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖ സഹിതം എത്തണമെന്ന് കുട്ടനാട് മണ്ഡലം വരണാധികാരിയായ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. നേരിൽ വന്ന് മാർച്ച് 28,29,30 എന്നീ ദിവസങ്ങളിൽ ഏതെങ്കിലും ദിവസം പകൽ ഒമ്പതു മുതൽ വൈകിട്ട് അഞ്ചിനുള്ളിൽ സമ്മതിദാന അവകാശം വിനിയോഗിക്കാം.
