ആലപ്പുഴ: തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള അസന്നിഹിതരായ അവശ്യ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള വോട്ടെടുപ്പ് മാർച്ച് 28, 29,30 തീയതിളിൽ നടക്കും.
ചേർത്തല നിയമസഭ മണ്ഡലത്തിലുള്ള എ.വി.ഇ.എസ് വോട്ടര്‍മാര്‍ക്ക് ‍ ചേർത്തല മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിലും കായംകുളം മണ്ഡലത്തിലുള്ളവര്‍ക്ക് കായംകുളം എം.എസ്.എം കോളജിലും കുട്ടനാട് നിയമസഭ മണ്ഡലത്തിലുള്ളവര്‍ക്ക് മങ്കൊമ്പില്‍ ചമ്പക്കുളം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിലും ‍
ഹരിപ്പാട് നിയമസഭ മണ്ഡലത്തിലുള്ളവര്‍ക്ക് ഹരിപ്പാട് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസിലും മാവേലിക്കര നിയമസഭമണ്ഡലത്തിലുള്ളവര്‍ക്ക് ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്‌കൂളിലും അരൂര്‍ നിയോജകമണ്ഡലത്തിലുള്ളവര്‍ക്ക് തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ പുത്തന്‍ചന്ത എല്‍.പി.സ്കൂളിലും ‍
ആലപ്പുഴ നിയോജകമണ്ഡലത്തിലുള്ളവര്‍ക്ക് ആലപ്പുഴ സബ് കളക്ടറുടെ കാര്യാലയത്തിലും അമ്പലപ്പുഴ നിയോജക മണ്ഡലത്തിലുള്ളവര്‍ക്ക് കളര്‍കോടുള്ള അമ്പലപ്പുഴ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിലും ചെങ്ങന്നൂര്‍ മണ്ഡലത്തിലുള്ളവര്‍ക്ക് പുലിയൂര്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ് ചെങ്ങന്നൂരിലുമാണ് പോസ്റ്റല്‍ വോട്ടിങ് സെന്റര്‍ ഒരുക്കിയിട്ടുള്ളത്.
വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുള്ളതും 12ഡി പ്രകാരം പോസ്റ്റൽ ബാലറ്റിനായി അപേക്ഷ സമർപ്പിച്ചട്ടുള്ളതുമായ അവശ്യ സർവ്വീസ് അസന്നിഹിത വോട്ടര്‍മാരായിട്ടുള്ളവര്‍ക്കാണ് ഇത്തരത്തില്‍ സമ്മതി ദാന അവകാശം വിനിയോഗിക്കാനുള്ള അവസരം ഒരുക്കിയിട്ടുള്ളത്. രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ തയ്യാറാക്കിയിട്ടുള്ള പോസ്റ്റല്‍ വോട്ടിങ് സെന്ററില്‍ നേരിട്ട് എത്തി വോട്ട് ചെയ്യാം. ഈ മൂന്നു ദിവസങ്ങളില്‍ ഏതെങ്കിലും ദിവസം അംഗീകൃത തിരിച്ചറിയൽ രേഖ സഹിതമാണ് പോസ്റ്റല്‍ വോട്ടിങ് സെന്ററിലെത്തേണ്ടത്.