പാലക്കാട് നിയോജക മണ്ഡലത്തിലെ അവശ്യസര്‍വീസ് അസന്നിഹിത വോട്ടര്‍മാര്‍ക്ക് മാര്‍ച്ച് 28, 29, 30 തീയതികളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ ചെമ്പൈ സ്മാരക ഗവ. സംഗീത കോളജില്‍ സജ്ജീകരിച്ച പോളിംഗ് ബൂത്തില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാം. അറിയിപ്പ് ലഭിച്ച എല്ലാ സമ്മതിദായകരും വോട്ടിംഗ് കേന്ദ്രത്തിലെത്തി സമ്മതിദാനവകാശം വിനിയോഗിക്കണമെന്ന് പാലക്കാട് നിയോജക മണ്ഡലം അസി. റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.
