കണ്ണൂർ: ആശുപത്രികളില്‍ രോഗികളുടെ തിരക്ക് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍  ഇ-സഞ്ജീവനി വഴി ചികിത്സ തേടാം. കൊവിഡ്-19 വാക്‌സിനേഷനുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ഇ-സഞ്ജീവനി ടെലിമെഡിസിന്‍ ഒ പി ഡി വഴി മറുപടി ലഭിക്കും. ആശുപത്രിയില്‍ നേരിട്ട് പോകാതെ ഓണ്‍ലൈന്‍ വഴി ജനങ്ങള്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇ-സഞ്ജീവനിയിലൂടെ സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പെടെ 33 തരം ഒ പി ഡി സേവനങ്ങള്‍ ലഭ്യമാണ്.

ജനറല്‍ ഒ പി (രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ), ശിശു-നവജാത ശിശു വിഭാഗം (തിങ്കള്‍-ശനി, രാവിലെ 10 – ഉച്ചയ്ക്ക് ഒരു മണി), മാനസികാരോഗ്യ വിഭാഗം (തിങ്കള്‍-വെള്ളി, രാവിലെ ഒമ്പത്-ഉച്ചയ്ക്ക് ഒരു മണി), കൊവിഡാനന്തര ചികിത്സയ്ക്കുള്ള പോസ്റ്റ് കൊവിഡ് ഒ പി (എല്ലാദിവസവും രാവിലെ ഒമ്പത്-വൈകിട്ട് അഞ്ച് മണി), കുഞ്ഞുങ്ങളിലെ വൈകല്യങ്ങളുമായി ബന്ധപ്പെട്ട ചികിത്സയ്ക്കുള്ള ഡിഇഐസി ഒ പി (തിങ്കള്‍-വെള്ളി, രാവിലെ 10-വൈകിട്ട് നാല്) കൗമാര ക്ലിനിക്ക് (തിങ്കള്‍-വെള്ളി, രാവിലെ 10-വൈകിട്ട് നാല്).

സ്‌പെഷ്യാലിറ്റി ഒ പികള്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്‌സ് തിരുവനന്തപുരം- എന്‍സിഡി ഒ പി (ചൊവ്വ, വ്യാഴം, ഉച്ചയ്ക്ക് രണ്ട്-വൈകിട്ട് നാല്). ഇംഹാന്‍സ് കോഴിക്കോട്- കുട്ടികള്‍ക്കും (ചൊവ്വ) മുതിര്‍ന്നവര്‍ക്കുമുള്ള (ബുധന്‍) പ്രത്യേക മാനസികാരോഗ്യ ക്ലിനിക്ക് (രാവിലെ 10-ഉച്ചയ്ക്ക് 12). മലപ്പുറം ജില്ലയിലെ വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന മാനസികാരോഗ്യ ക്ലിനിക്കുകള്‍ (ചൊവ്വ, വ്യാഴം രാവിലെ ഒമ്പത്-ഉച്ചയ്ക്ക് ഒരു മണി), ഡെര്‍മറ്റോളജി ഒ പി (വ്യാഴം രാവിലെ ഒമ്പത്-ഉച്ചയ്ക്ക് ഒരു മണി).
മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ തലശ്ശേരി ഹെഡ്-നെക്ക് ക്യാന്‍സര്‍ വിഭാഗം (ചൊവ്വ, വെള്ളി), സര്‍ജിക്കല്‍ ഓങ്കോളജി (തിങ്കള്‍, വ്യാഴം), മെഡിക്കല്‍ ഓങ്കോളജി (ബുധന്‍, വെള്ളി), രക്താര്‍ബുദ സംബന്ധമായ ഹെമറ്റോളജി ക്ലിനിക്കുകള്‍ (ചൊവ്വ, വ്യാഴം), സ്തനാര്‍ബുദ/ഗൈനക്കോളജിക്കല്‍ ക്യാന്‍സര്‍ ക്ലിനിക്കുകള്‍ (തിങ്കള്‍, ബുധന്‍), ശ്വാസകോശ സംബന്ധമായ ക്ലിനിക്ക് (വെള്ളി), കുട്ടികളിലെ ക്യാന്‍സര്‍ ചികിത്സാ ക്ലിനിക്ക് (ബുധന്‍), റേഡിയേഷന്‍ ക്ലിനിക്ക് (തിങ്കള്‍, വ്യാഴം), പുനരധിവാസ ക്ലിനിക്കുകളും നേത്രരോഗ ചികിത്സാ വിഭാഗവും (വെള്ളി), സാന്ത്വന പരിചരണ ചികിത്സാ ക്ലിനിക്കുകള്‍ (ചൊവ്വ, വെള്ളി) എന്നിവ ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതല്‍ നാല് മണി വരെയും കൊച്ചിന്‍ ക്യാന്‍സര്‍ സെന്റര്‍- ഹെഡ്്, നെക്ക് വിഭാഗം (ബുധന്‍, വെള്ളി), മെഡിക്കല്‍ ഓങ്കോളജി (തിങ്കള്‍, ചൊവ്വ), ഗര്‍ഭാശയ ക്യാന്‍സര്‍ ക്ലിനിക്ക് (വ്യാഴം), റേഡിയേഷന്‍ ക്ലിനിക്ക് (വ്യാഴം, വെള്ളി) എന്നിവ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 മണിവരെ.

റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം- സംശയനിവാരണവും നിര്‍ദേശങ്ങളും വിഭാഗം (ചൊവ്വ, വെള്ളി ഉച്ചയ്ക്ക് രണ്ട്-മൂന്ന് മണി), ഡി, ഇ, എഫ് ക്ലിനിക്കുകള്‍ (ചൊവ്വാഴ്ചകളില്‍ യഥാക്രമം ഉച്ചകഴിഞ്ഞ് 2.30-3.30, 2-2.45, 3.30-4.15), സി, ബി, എ ക്ലിനിക്കുകള്‍ (വെള്ളിയാഴ്ചകളില്‍ യഥാക്രമം ഉച്ചയ്ക്ക് 2-2.45, 2.45-3.30, 3.30-4.14). കോഴിക്കോട് ജില്ലയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ത്വക് രോഗവിഭാഗം (തിങ്കള്‍, ചൊവ്വ, വ്യാഴം രാവിലെ ഒമ്പത്- ഉച്ചക്ക് ഒരു മണി), ശിശുരോഗ വിഭാഗം (ബുധന്‍-ശനി രാവിലെ ഒമ്പത്-ഒരു മണി), ഒബ്സ്റ്റട്രിക്‌സ്, ഗൈനക്കോളജി (വെള്ളി ഉച്ചയ്ക്ക് രണ്ട്-വൈകിട്ട് നാല്), മാനസികാരോഗ്യ ക്ലിനിക്കുകള്‍ (ചൊവ്വ, വ്യാഴം രണ്ട്-നാല് മണി), ഹൃദ്രോഗ ചികിത്സാ വിഭാഗം (വെള്ളി രാവിലെ ഒമ്പത്-ഉച്ചയ്ക്ക് ഒരു മണി), ജനറല്‍ മെഡിസിന്‍ (ചൊവ്വ, വ്യാഴം, ശനി ഒമ്പത്-ഒരു മണി) എന്നിവയും പ്രവര്‍ത്തിക്കും. esanjeevani OPD ആപ്ലിക്കേഷന്‍ വഴിയും വെബ്‌സൈറ്റ് വഴിയും ടെലി മെഡിസിന്‍ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.