കൊല്ലം:  ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് പരിശോധനയ്ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവില്‍വന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലുളള സ്ഥലങ്ങളിലും കണ്ടയിന്‍മെന്റ് സോണുകളിലുമാണ് ഇത് ബാധകം.
കണ്ടയിന്‍മെന്റ് സോണുകളില്‍ ഒരു വീട്ടില്‍ നിന്ന് ഒരാള്‍ വീതവും പോസിറ്റീവ് സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ടവരുടെ വീട്ടില്‍ നിന്ന് എല്ലാവരും പരിശോധനയ്‌ക്കെത്തണം.

രോഗവ്യാപന നിരക്ക് 20 ശതമാനത്തിന് മുകളിലുള്ളിടത്ത് വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ സ്വാബ് പരിശോധന നടത്തും. ഇതിന്റെ പരിസരങ്ങളില്‍ താമസിക്കുന്നവരും പരിശോധനയില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. പൊലീസ്-റെയില്‍വേ ഉദ്യാഗസ്ഥര്‍ക്കും പൂയപ്പള്ളി, കുലശേഖരപുരം, ഇളമാട്, ഏരൂര്‍, ഈസ്റ്റ് കല്ലട, ഇരവിപുരം, ആദിച്ചനല്ലൂര്‍ എന്നീ പ്രദേശങ്ങളിലും സ്രവ പരിശോധന നടന്നു. കശുവണ്ടി ഫാക്ടറികള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകളും മെഗാ ടെസ്റ്റ് ഡ്രൈവും തുടരുമെന്ന് ഡി.എം.ഒ അറിയിച്ചു.