കൊച്ചി: പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (ഐ.ഇ.സി) യുടെ ഓരോ ഒഴിവിലേക്കും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) ഓരോ ഒഴിവിലേക്കും ഡെപ്യൂക്കേഷന്‍ നിയമനത്തിനായി അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി മെയ് 31 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷകള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വമിഷന്‍, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍.പി.ഒ, തിരുവനന്തപുരം 695003 വിലാസത്തില്‍ ലഭിക്കണം.