കാസർകോട്: ജില്ലയിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനുള്ള സിഎഫ് എൽടിസികളിലേക്ക് നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സ് കാസർകോട് ചാപ്റ്റർ 100 കട്ടിലുകൾക്ക് തുക നൽകുന്നതിന് സമ്മതപത്രം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെ അഭ്യർത്ഥന മാനിച്ചാണിത്. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബുവിനാണ് സമ്മതപത്രം കൈമാറിയത്. അഞ്ഞൂറ് കട്ടിലുകളാണ് ആദ്യഘട്ടത്തിൽ ആവശ്യം.
ജില്ലയുടെ അടിയന്തര സാഹചര്യം തിരിച്ചറിഞ്ഞ് പ്രതികരിച്ച നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സ് ഭാരവാഹികളുടെ നടപടി അഭിനന്ദനാർഹമാണെന്ന് ബേബി ബാലകൃഷ്ണൻ പറഞ്ഞു. നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സ് ചാപ്റ്റർ ചെയർമാൻ എ കെ ശ്യാമപ്രസാദ്, ജനറൽ കൺവീനർ മുജീബ് അഹമ്മദ്.ജോയിൻറ് കൺവീനർ പ്രസാദ് മണിയാണി മനേജിങ് കമ്മിറ്റി അംഗം കെ എസ് അൻവർ സാദത്ത്, കെസി ഇർഷാദ്, റാഫി ബെണ്ടിച്ചാൽ എന്നിവരും പങ്കെടുത്തു. സ്‌പെഷ്യൽ ഓഫീസർ ജാഫർമാലിക്, സബ് കളക്ടർ ഡി.ആർ മേഘശ്രീ, ഡിഎംഒ ഡോ. എ.വി. രാംദാസ്, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. രാമൻ സ്വാതി വാമൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.