ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ., വരണാധികാരികൾ, സ്ഥാനാർത്ഥികൾ എന്നിവരുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്നു. വോട്ടെണ്ണലിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർക്കും കൗണ്ടിംഗ് ഏജന്റുമാർക്കും കോവിഡ് ടെസ്റ്റ് നടത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധന യോഗത്തില്‍ കളക്ടര്‍ അവതരിപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് എടുക്കുന്നതിന് കൗണ്ടിംഗ് ഏജൻറുമാർ ഉൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ ആൻറിജൻ ടെസ്റ്റ് മതിയെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു. തുടര്‍ന്ന് വോട്ടെണ്ണലിന് തലേന്ന് കൗണ്ടിഗ് ഏജൻറുമാർക്കും, ഉദ്യോഗസ്ഥർക്കും ആൻറിജൻ ടെസ്റ്റ് നടത്തുവാൻ യോഗം തീരുമാനിച്ചു.

ഓരോ അസംബ്ലി നിയോജകമണ്ഡലത്തിലും വിവിധ ഇടങ്ങളിലായി അഞ്ചു വിതം ടെസ്റ്റിംഗ് കിയോസ്കുകൾ സജ്ജീകരിക്കും. സ്ഥാനാർത്ഥികൾ കൗണ്ടിംഗ് ഏജൻമാരെ എല്‍.എ.സികളിലെ ഏതെങ്കിലും കേന്ദ്രങ്ങളില്‍ ആൻറിജൻ ടെസ്റ്റിന് ഹാജരാക്കേണ്ടതാണ്. ഇതില്‍ ആരെങ്കിലും പോസിറ്റീവ് ആകുന്നപക്ഷം പകരക്കാരെ നിയോഗിച്ച് അവരെയും ടെസ്റ്റിന് വിധേയമാക്കും. ടെസ്റ്റിൽ നെഗറ്റീവ് ആകുന്നവർക്ക് നിയമപ്രകാരം വരണാധികാരികൾ പാസ്സ് അനുവദിക്കും. ഇവര്‍ക്കായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനം. ഇതിനായി കൗണ്ടിംഗ് ഏജൻറുമാരുടെ ലിസ്റ്റ് വരണാധികാരികൾക്ക് നൽകണം.
​സ്ഥാനാർഥികൾക്കും ഏജൻറ് മാർക്കും വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് കടക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിൻ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ നിർബന്ധമാണ്. നെഗറ്റീവ് ആയ അര്‍.ടി.പി.സി.ആര്‍., റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് റിസള്‍ട്ട് എന്നിവയിലേതെങ്കിലുമാണ് വേണ്ടത്. ടെസ്റ്റിനുള്ള സൗകര്യം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നിർദ്ദേശിച്ചിരുന്നു.
ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചിട്ടുള്ള ഏജന്റുമാർ അതാതു മണ്ഡലങ്ങളിലെ താഴെ പറയുന്ന കേന്ദ്രങ്ങളിൽ മെയ്‌ ഒന്നിന് രാവിലെ 9.30 ന് ടെസ്റ്റ്‌ ചെയ്യുന്നതിന് എത്തിച്ചേരണം.
അരൂർ മണ്ഡലം
1. അരൂർ പിഎച്ച് സി
2. അരൂകുറ്റി സി എച്ച് സി
3. പെരുമ്പളം സി എച്ച് സി
4. തൈക്കാട്ടുശ്ശേരി സി എച്ച് സി
5.അരൂർ വല്ലേതോട് പി.എച്ച്.സി

ചേർത്തല മണ്ഡലം

1.വെട്ടക്കൽ എഫ് എച്ച് സി
2. വയലാർ പിഎച്ച് സി
3. ചേർത്തല സൗത്ത് പിഎച്ച് സി
4. മുഹമ്മ സി എച്ച് സി
5. ചേർത്തല താലൂക്ക് ആശുപത്രി

ആലപ്പുഴ
1. മാരാരിക്കുളം നോർത്ത് എഫ് എച്ച് സി
2. കലവൂർ എഫ് എച്ച് സി
3. ആര്യാട് പിഎച്ച് സി
4. ചെട്ടികാട് ആർ എച്ച് ടി സി

അമ്പലപ്പുഴ

1. പുന്നപ്ര സൗത്ത് എഫ് എച്ച് സി
2. അമ്പലപ്പുഴ നോർത്ത് പി എച്ച് സി
3. അമ്പലപ്പുഴ യൂ എച്ച് ടി സി
4. പുറക്കാട് പി എച്ച് സി
5. ആലപ്പുഴ ജനറൽ ഹോസ്പിറ്റൽ

കുട്ടനാട്

1. പുളിങ്കുന്ന് താലൂക്ക് ആശുപത്രി
2. വെളിയനാട് സി എച്ച് സി
3.എടത്വ സി എച്ച് സി
4. വീയപുരം എഫ് എച്ച് സി
5. ചമ്പക്കുളം സി എച്ച് സി

ഹരിപ്പാട്

1.കരുവാറ്റ പി എച്ച് സി
2.കുമാരപുരം പി എച്ച് സി
3. ഹരിപ്പാട് താലൂക്ക് ആശുപത്രി
4. മുതുകുളം സി എച്ച് സി
5. തൃക്കുന്നപുഴ സി എച്ച് സി

മാവേലിക്കര

1. മാവേലിക്കര ജില്ലാ ആശുപത്രി
2.പാലമേൽ പി എച്ച് സി
3. കുറത്തിക്കാട് സി എച്ച് സി
4. ചുനക്കര സി എച്ച് സി
5. വള്ളിക്കുന്നം എഫ് എച്ച് സി

ചെങ്ങന്നൂർ

1. പാണ്ടനാട് സി എച്ച് സി
2. മാന്നാർ സിഎച്ച് സി
3. ചെന്നിത്തല എഫ് എച്ച് സി
4. വെൺമണി പി എച്ച് സി
5. ചെങ്ങന്നൂർ ജില്ലാ ആശുപത്രി

കായംകുളം
1. കായംകുളം താലൂക്ക് ആശുപത്രി
2. ചെട്ടികുളങ്ങര പി എച്ച് സി
3. കണ്ടല്ലൂർ എഫ് എച്ച് സി
4. പി എച്ച് സി ഭരണിക്കാവ്
5. പി എച്ച് സി ദേവികുളങ്ങര