പാലക്കാട്: വാളയാര്‍ പുഴയിലും സമീപ പ്രദേശങ്ങളിലും വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കുടിവെള്ളക്ഷാമം നേരിടുന്നതിന്റെ ഭാഗമായി വാളയാര്‍ ഡാം കനാല്‍ ഷട്ടറുകള്‍ മെയ് എഴിന് രാവിലെ 10 ന് തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാളയാര്‍ പുഴയിലെ വിവിധ തടയണകള്‍ നിറയ്ക്കുന്നതിനാണ് ഷട്ടറുകള്‍ തുറക്കുന്നത്.
