ആലപ്പുഴ : കോവിഡ് 19 രോഗവ്യാപനത്തിന്റെ രണ്ടാം തരംഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇനിയൊരുത്തരവുണ്ടാകുന്നതുവരെ മൈക്രോ ഫിനാന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍, ചിട്ടി കമ്പിനികള്‍, എന്നിവയുടെ വീടുകളില്‍ കയറിയുള്ള പണപ്പിരിവ് നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി.
ഇത്തരത്തില്‍ വീടുകള്‍ കയറിയുള്ള പണപ്പിരിവ് കോവിഡ് 19 രോഗവ്യാപനത്തിന് കാരണമാകുമെന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണീ ഉത്തരവ്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.