മെയ് 13 മുതൽ കേരള തീരത്തുനിന്ന്
കടലിൽ പോകുന്നത് പൂർണമായും നിരോധിച്ചു

ആലപ്പുഴ: ന്യൂനമർദ്ദ രൂപീകരണവുമായി ബന്ധപ്പെട്ട് നാളെ (മെയ് 13) യോടെ അറബിക്കടൽ പ്രക്ഷുബ്ധമാവാനും കടലിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും രൂപപ്പെടാനും സാധ്യതയുള്ളതിനാൽ നാളെ (മെയ് 13) അതിരാവിലെ 12 മണി മുതൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണമായും നിരോധിച്ചെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

നിലവിൽ ആഴക്കടലിൽ മൽസ്യ ബന്ധനത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്നവർ ഇന്ന് (മെയ് 12) അർദ്ധരാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തണം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റേയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകളും നിർദേശങ്ങളും കർശനമായി പാലിക്കണം.