902062 ആളുകൾ പ്രതിരോധ വാക്സിൻ സ്വീകരിച്ചു
കൊച്ചി: കേരളം സ്വന്തമായി വാങ്ങിയ കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ സംസ്ഥാനത്ത് എത്തി. കോവാക്സിൻ്റ 137580 ഡോസാണ് ബുധനാഴ്ച കൊച്ചിയിലെത്തിയത്. ഹൈദരാബാദിലെ ഭാരത് ബയോ ടെകിൽ നിന്നുമാണ് വാക്സിൻ വാങ്ങിയത്. കൊച്ചിയിലെത്തിയ വാക്സിൻ കേരള മെഡിക്കൽ കോർപറേഷൻ ഏറ്റുവാങ്ങി ആരോഗ്യ വകുപ്പിനു കൈമാറി.
എറണാകുളം
ജില്ലയിൽ ചൊവ്വാഴ്ച വരെ 902062 ആളുകൾ ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. സർക്കാർ ആശുപത്രികളിൽ നിന്നും
598835 ആളുകളും സ്വകാര്യ ആശുപത്രികളിൽ നിന്നും 303227 ആളുകളും വാക്സിൻ സ്വീകരിച്ചു.
695962 ആളുകൾ ആദ്യ ഡോസ് വാക്സിനും 206100 ആളുകൾ രണ്ടാം ഡോസും ഇതുവരെ സ്വീകരിച്ചു. 132951 ആരോഗ്യ പ്രവർത്തകരും 79769 കോവിഡ് മുന്നണി പ്രവർത്തകരും 45 നും 60 നും ഇടയിൽ പ്രായമുള്ള 233721 ആളുകളും 60 വയസിനു മുകളിലുള്ള 455621 ആളുകളും വാക്സിൻ സ്വീകരിച്ചു. 196249 ആളുകൾക്ക് കോവിഷീൽഡ് രണ്ട് ഡോസും നൽകി. 9851 ആളുകൾക്ക് കോവാക്സിനും രണ്ട് ഡോസ് നൽകി.