സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പാലക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, അഗളി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററുകളില്‍ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ജി.ഐ.എഫ്.ഡി/ കെ.ജി.ടി.ഇ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ രണ്ടിന് രാവിലെ പത്തിന് പാലക്കാട് ബി.പി.എല്‍ കൂട്ടുപാതയ്ക്കു സമീപമുള്ള ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു.