തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധനാ സ്‌ക്വാഡും കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനമാരംഭിച്ചു. ലീഗല്‍ മെട്രോളജി പാക്കേജ്ഡ് കമ്മോഡിറ്റി റൂള്‍സ് പ്രകാരം ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ പാക്കറ്റില്‍ ഉത്പന്നത്തിന്റെ പേര്, ഇറക്കുമതി ചെയ്യുന്ന രാജ്യം, ഇറക്കുമതി ചെയ്ത സ്ഥാപനത്തിന്റെ മേല്‍വിലാസം, ഇറക്കുമതി ചെയ്ത മാസവും വര്‍ഷവും, എം.ആര്‍.പി, കസ്റ്റമര്‍ കെയര്‍ നമ്പര്‍ തുടങ്ങിയവ രേഖപ്പെടുത്തണം. ഇവ രേഖപ്പെടുത്താതെ ഓക്‌സി മീറ്റര്‍, നെബുലൈസര്‍, മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്‍ട്രോള്‍ റൂം നമ്പരുമായി ബന്ധപ്പെടണം. മറ്റു അളവുതൂക്ക ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കാമെന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പരുകള്‍ ചുവടെ.
തിരുവനന്തപുരം- 8281698020, 8281698011, 8281698012, 8281698014
ആറ്റിങ്ങല്‍- 8281698015
നെടുമങ്ങാട്- 8281698016
നെയ്യാറ്റിന്‍കര- 8281698017
കാട്ടാക്കട- 9400064081
വര്‍ക്കല- 8281698126