ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.21 %

ആലപ്പുഴ: ജില്ലയിൽ തിങ്കളാഴ്ച (മേയ് 17) 1679 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 6947 പേർ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.21 ശതമാനമാണ്. രോഗബാധിതരിൽ രണ്ടു പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 1675 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. രണ്ടുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 1,25,559 പേർ രോഗമുക്തരായി. 20,260 പേർ ചികിത്സയിലുണ്ട്. 408 പേർ കോവിഡ് ആശുപത്രികളിലും 2007 പേർ സി.എഫ്.എൽ.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 15772 പേർ വീടുകളിൽ ഐസൊലേഷനിലുണ്ട്. തിങ്കളാഴ്ച 220 പേർ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടു. 2975 പേർ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 2303 പേർ നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടു. ആകെ 65,148 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. തിങ്കളാഴ്ച 5950 സാമ്പിളുകളുകളാണ് പരിശോധനയ്ക്ക് അയച്ചത്.