കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും നടത്തുന്ന എം.ബി.എ പ്രവേശന പരീക്ഷയായ കെമാറ്റ് കേരള, 2018 ജൂണ്‍ 24 ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ ഏഴ് വൈകിട്ട് അഞ്ച്.  അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.  ഹാള്‍ ടിക്കറ്റുകള്‍  https://kmatkera.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ജൂണ്‍ 14 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.  ഫോണ്‍ : 0471 2335133, 8547255133