കാസർഗോഡ് :  ജില്ലയിലെ എൽ.ഐ.ഡി ആൻഡ് ഇ.ഡബ്ല്യു വഴി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഇലക്ട്രിക്കൽ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും സാങ്കേതികാനുമതി നൽകുന്നതിനുമായി ബിടെക് ഇലക്ട്രിക്കൽ ബിരുദവും ഇലക്ട്രിക്കൽ ലൈസൻസും ഉള്ളവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കുന്നു.

ഇതിൽ അംഗങ്ങളായി പ്രവർത്തിക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഏഴ് ദിവസത്തിനകം eelsgdksd@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. കൂടിക്കാഴ്ചയ്ക്ക് അർഹരായവരെ തീയതി പിന്നീട് അറിയിക്കും.

കമ്മിറ്റി അംഗങ്ങളായി പ്രവർത്തിക്കുന്ന എൻജിനീയർമാർക്ക് പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയാറാക്കൽ, സൂപ്പർവിഷൻ, ബിൽ തയാറാക്കൽ തുടങ്ങിയവയ്ക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള നിരക്കിൽ പ്രതിഫലം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ഫോൺ: 04994 255250.