ഇടുക്കി:  ലോക്ക് ഡൗണ്‍ കാലത്ത് വണ്ണപ്പുറം പഞ്ചായത്തിനാണ് ഇത്തരമൊരു സഹായമെത്തിയത്. വണ്ണപ്പുറം റോയല്‍ സ്വീറ്റ്സ് ഉടമ പള്ളിപ്പാട്ട് അനസ് – ബീമാ ദമ്പതികളുടെ മകന്‍ ലബീബും കോതമംഗലം ആയക്കാട് കുമ്പന്‍കാടന്‍ വീട്ടില്‍ യൂസുഫ് – സുഹ്റ ദമ്പതികളുടെ മകള്‍ സുമയ്യയും തമ്മിലുള്ള വിവാഹമായിരുന്നു വ്യാഴാഴ്ച്ച.

വിവാഹ ശേഷം വരന്റെ വീട്ടിലേക്കുള്ള യാത്രയില്‍ കുടുംബാംഗങ്ങളുമൊത്ത് വണ്ണപ്പുറം പഞ്ചായത്ത് ഓഫീസിലെത്തി സമൂഹ അടുക്കളയിലേക്ക് 10000 രൂപ പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കരന് കൈമാറി. ഇതിന് ശേഷമാണ് ഗൃഹപ്രവേശം നടത്തിയത്. വിവാഹ സല്‍ക്കാരത്തിന് പകരമായി ഏതാനും ആളുകള്‍ക്ക് സമൂഹ അടുക്കള വഴി ഭക്ഷണം നല്‍കുവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ലബീബ്.