ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ ചെറിയ ഇളവുകള്‍ അനുവദിച്ചിട്ടുള്ളതായി ജില്ലാ കളക്ടര്‍ എച്ച് . ദിനേശന്‍ അറിയിച്ചു.

ഇതനുസരിച്ച് ജില്ലയിലെ വസ്ത്രവ്യാപാര, ജുവലറി കടകള്‍ക്കു വളരെ പരിമിതമായ ജീവനക്കാരെ വച്ച് ദിവസം ഒരു മണിക്കൂര്‍ തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ നേരിട്ടു വില്പന പാടില്ല. ഹോം ഡെലിവറി, ഓണ്‍ലൈന്‍ ഡെലിവറി മാത്രമെ പാടുള്ളൂ. കല്യാണ പാര്‍ട്ടിക്കാര്‍ക്ക് ഒരു മണിക്കൂര്‍ കടയില്‍ ചിലവഴിക്കാന്‍ അനുവാദമുണ്ട്.

ടാക്‌സ് കണ്‍ട്ടന്റ്, ജി എസ് ടി പ്രാക്ടീസ് സ്ഥാപനങ്ങള്‍ക്ക് വ്യാഴം, വെള്ളി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാം.

പൈനാപ്പിള്‍ കൃഷിയുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിക്കാം.

ടെലികോം ടവറുമായി ബന്ധപ്പെട്ട ജോലികള്‍ നടത്താം.

മറ്റ് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്നും അനാവശ്യമായി പുറത്തിറ ങ്ങുന്നത് രോഗവ്യാപനം തടയുന്നത് മുന്‍നിര്‍ത്തി ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.

#lockdown
#idukkidistrict
#collectoridukki