കൊല്ലം: പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ജില്ലയില്‍ മെയ് 22 ന് 75 വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ 9.3 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. കൊല്ലം താലൂക്കില്‍ 72 വീടുകളും കുന്നത്തൂരില്‍ മൂന്ന് വീടുകളുമാണ് തകര്‍ന്നത്. വടക്കേവിള വില്ലേജിലെ വിമല ഹൃദയ എച്ച്.എസ്.എസിലെ ക്യാമ്പ് ഇന്നലെ പിരിച്ചു വിട്ടു.
