കുടുംബശ്രീ ഗ്രാമീണമേഖലയില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ രൂപം കൊടുത്തിട്ടുള്ള സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍ പ്രെണര്‍ഷിപ്പ് പ്രോഗ്രാമിന് (എസ്.വി.ഇ.പി) ജില്ലയില്‍ തുടക്കമായി. ഇടുക്കി ബ്ലോക്കിലെ 6 പഞ്ചായത്തുകളിലായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കുടുംബശ്രീ അംഗങ്ങളും കുടുംബാഗങ്ങളുമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. സംരംഭ വികസനവും അതുവഴി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയാണ് എസ്.വി.ഇ.പി. ഈ പദ്ധതിയുടെ കീഴിലുള്ള ആദ്യ സംരംഭം ഇടുക്കി ബ്ലോക്കിലെ വാത്തിക്കുടി പഞ്ചായത്തില്‍ നാല്തൂണില്‍ ആരംഭിച്ചു. വാത്തിക്കുടി വികസനകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ പ്രദീപ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ആദ്യ വില്‍പ്പന വാര്‍ഡ് മെമ്പര്‍ ടോമി തെങ്ങുംപള്ളി നില്‍വ്വഹിച്ചു. വാത്തിക്കുടി സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സനിലാ വിജയന്‍ ആശംസകള്‍ അറിയിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ആതിരാ കുറുപ്പ് എം.പി, മെന്റര്‍ സോജിന്‍ സുജിത്ത് എം.ഇ.സിമാരായ ലൗലിമാത്യു, റീനാ വര്‍ഗ്ഗീസ് , ഷീജാസജി, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
