ജൂണ്‍ ഒന്നുമുതല്‍ വിതരണം നടത്തുമെന്ന് അറിയിച്ചിരുന്ന പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡ് പുതുക്കാന്‍ സാധിക്കാത്തവര്‍ക്കും പുതിയ കാര്‍ഡിന് അപേക്ഷ സ്വീകരിച്ച് ജൂണ്‍ ഒന്നുമുതല്‍ റേഷന്‍കാര്‍ഡ് വിതരണം ചെയ്യുമെന്ന് കാണിച്ച് കൈപ്പറ്റി രസീത് നല്‍കിയിട്ടുള്ളവര്‍ക്കുമുള്ള പുതുക്കിയ വിതരണ തീയതി പിന്നീട് അറിയിക്കും.