ആലപ്പുഴ : കോവിഡിനൊപ്പം കൊതുകുജന്യ പകർച്ചവ്യാധികളും രൂക്ഷമാകുന്ന സാഹചര്യത്തില്‍ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. എസ്. സുധീഷ് നിർവഹിച്ചു.
ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നവർ അതിന്റെ ചിത്രങ്ങൾ മേൽവിലാസം, ഫോൺനമ്പർ സഹിതം drydayppm@gmail.com എന്ന വിലാസത്തിൽ അയക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പഞ്ചായത്തിലെ 17 വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾക്ക് സാനിറ്റേഷൻ കമ്മിറ്റിയും വാർഡ് അംഗങ്ങളും സന്നദ്ധപ്രവർത്തകരും നേതൃത്വം നൽകും. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ബ്ലീച്ചിങ് പൗഡർ, കുമ്മായപ്പൊടി തുടങ്ങിയവയുടെ വിതരണം പൂർത്തിയാക്കിയിട്ടുണ്ട്.