ആലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ പുതിയ ഗൃഹ വാസ പരിചരണ കേന്ദ്രം ( ഡി.സി.സി) തുറന്നു. പുന്നപ്ര കാർമൽ പോളിടെക്നിക്കിൻറെ ബോയ്സ് ഹോസ്റ്റലാണ് ഡി.സി.സി ആയി പ്രവർത്തിക്കുന്നത്. അമ്പലപ്പുഴ എം.എൽ.എ എച്ച്.സലാം നേരത്തെ കേന്ദ്രത്തിൻറെ ഉദ്ഘാടനം നടത്തി. കോവിഡ് പോസിറ്റീവായി വീടുകളിൽ താമസിക്കാൻ സൗകര്യം ഇല്ലാത്തവരെ മാറ്റി പാർപ്പിക്കാനായാണ് ഡൊമിസലറി കെയർ സെൻറർ ആരംഭിച്ചിരിക്കുന്നത്.
105 കിടക്കകളാണ് ഇവിടെയുള്ളത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ജി. സൈറസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിബി യു വിദ്യാനന്ദൻ, ജില്ലാ പഞ്ചായത്ത് അംഗം ഗീതാ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ ഭുവനചന്ദ്രൻ , മെഡിക്കൽ ഓഫീസർ പൂർണിമ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.ബിജി എന്നിവർ സന്നിഹിതരായി.