– ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.39 %

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ തിങ്കളാഴ്ച(മേയ് 24) 1272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 474 പേർ രോഗമുക്തരായി. 23.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗബാധിതരിൽ രണ്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്. 1269 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 1,36,961 പേർ രോഗമുക്തരായി. 22,937 പേർ ചികിത്സയിലുണ്ട്.

441 പേർ കോവിഡ് ആശുപത്രികളിലും 2018 പേർ സി.എഫ്.എൽ.ടി.സി.കളിലും ചികിത്സയിലുണ്ട്. 18,884 പേർ വീടുകളിൽ ഐസൊലേഷനിലുണ്ട്. തിങ്കളാഴ്ച 282 പേരെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 4507 പേർ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കപ്പെട്ടു. 1875 പേരെ നിരീക്ഷണത്തിന് നിർദേശിച്ചു. ജില്ലയിൽ 61,134 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. തിങ്കളാഴ്ച 5438 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.