🔹️റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന അഡൈ്വസ് അയയ്ക്കുന്നതിനായി ആവശ്യമായ മിനിമം ജീവനക്കാരെ വെച്ച് കേരള പബ്ലിക് സര്‍വീസ് കമ്മീഷന് പ്രവര്‍ത്തിക്കാം.

🔹️പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസിലും പരീക്ഷാപേപ്പര്‍ വാല്യുവേഷന്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അധ്യാപകര്‍ക്കും അതിനു വേണ്ട ക്രമീകരണങ്ങള്‍ നടത്തേണ്ട മറ്റു ജീവനക്കാര്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കുന്നു. ഇത്തരം ജീവനക്കാരുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ഇവര്‍ക്ക് വീട്ടില്‍നിന്ന് ഓഫീസിലേക്കും തിരിച്ചും യാത്ര ചെയ്യാം.

🔹️കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് മിനിമം ജീവനക്കാരെ ഉപയോഗിച്ച് ഹസാര്‍ഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ഉണ്ടായിരിക്കും.

🔹️വെട്ടുകല്ല്/ചെത്ത് കല്ല് എന്നിവ ചെത്തി എടുക്കുവാനും വാഹനങ്ങളില്‍ അവ നിര്‍മ്മാണ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനുള്ള അനുമതി ഉണ്ടായിരിക്കും.

🔹️റബര്‍ മരങ്ങള്‍ക്ക് റെയിന്‍ ഗാര്‍ഡ് ഇടുവാനുള്ള അനുമതിയും ആവശ്യമായ സാധനസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി ഉണ്ടായിരിക്കും.

🔹️മലഞ്ചരക്ക് വ്യാപാരം നടത്തുന്ന കടകള്‍ക്ക് ജില്ലയില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാം.

🔹️ഓട്ടോമൊബൈല്‍, സ്‌പെയര്‍ പാര്‍ട്‌സ് വില്‍ക്കുന്ന കടകള്‍ക്ക് തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.

🔹️സ്ത്രീകളുടെ ശുചിത്വ (Women Hygiene) സാധനങ്ങള്‍ വില്‍പ്പന സ്ഥലങ്ങളില്‍ എത്തിക്കുന്നതിനുളള വാഹനങ്ങള്‍ക്ക് അനുമതി നല്‍കുന്നു.

🔹️കണ്ണടകള്‍ വില്‍പനയും, അറ്റകുറ്റപ്പണികളും നടത്തുന്ന കടകള്‍ക്ക് ചൊവ്വ, ശനി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാം.

🔹️ശ്രവണ സഹായ ഉപകരണങ്ങള്‍ വില്‍ക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യുന്ന കടകള്‍ക്ക് ചൊവ്വ, ശനി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാം.

🔹️കൃത്രിമ കാലുകള്‍ വില്പനയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യുന്ന കടകള്‍ക്ക് ചൊവ്വ, ശനി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാം.

🔹️ഗ്യാസ് സ്റ്റൗ അറ്റകുറ്റപ്പണികള്‍ നടത്തുന്ന കടകള്‍ക്ക് ചൊവ്വ, ശനി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാം.

🔹️മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും അറ്റകുറ്റപ്പണികള്‍ നടത്തുന്ന കടകള്‍ക്കും മൊബൈല്‍ റീചാര്‍ജ് കടകള്‍ക്കും ചൊവ്വ, ശനി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാം.

മുകളിൽ പരാമർശിച്ച പ്രകാരം തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി നല്‍കിയിട്ടുള്ള കടകള്‍/വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇടുക്കി ജില്ലയില്‍ നിശ്ചിത ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ മാത്രം തുറന്നു പ്രവര്‍ത്തിക്കാം.