തിരുവനന്തപുരം: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായി രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പ്രതിരോധ കിറ്റ് സംഭാവന. ജില്ലയിലെ രജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാര്‍ സമാഹരിച്ച 100 പള്‍സ് ഓക്സിമീറ്ററുകള്‍, 100 പി.പി.ഇ കിറ്റുകള്‍, 1000 എന്‍-95 മാസ്‌ക്കുകള്‍, 60 ലിറ്റര്‍ സാനിറ്റൈസര്‍ എന്നിവ ജില്ലാ രജിസ്ട്രാര്‍ പി.പി. നൈനാന്‍ ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസയ്ക്കു കൈമാറി. നെടുമങ്ങാട് സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, രജിസ്ട്രേഷന്‍ വകുപ്പിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
