മലപ്പുറം: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മെഡിക്കല്‍ കിറ്റ് വാങ്ങിയത്.
മെഡിക്കല്‍ കിറ്റിന്റെ വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെജിനി ഉണ്ണി നിര്‍വഹിച്ചു. വഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മലയില്‍ അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ അബ്ദുറഹ്‌മാന്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഷുക്കൂര്‍ വി.പി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മുഹ്‌സില ഷഹീദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ടി റസീന ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ആദം ചെറുവട്ടൂര്‍, കുഴിമുള്ളി ഗോപാലന്‍,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ ന്‍ സുരേന്ദ്രന്‍, മെഡിക്കല്‍ ഓഫീസര്‍, എച്ച് ഐ, സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുത്തു.