ചാലക്കുടി നഗരസഭ ക്ലീൻ സ്കൂൾ ഡേ ക്യാമ്പയിന് തുടക്കം. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി നഗരസഭ പരിധിയിലെ എല്ലാ വിദ്യാലയങ്ങളിലും ശുചീകണ പ്രവർത്തനങ്ങൾ നടത്തുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.
ഓൺലൈൻ ക്ലാസുകൾ മാത്രമാണ് ഉണ്ടാവുക എന്നാലും കോവിഡും മഴക്കാലവും കണക്കിലെടുത്ത് വിദ്യാലയങ്ങളും പരിസരങ്ങളും ശുചിത്വമുള്ളതും അപകടരഹിതവും സുരക്ഷിതത്വമുള്ളതുമാക്കിവ്മാറ്റും. ഒരാഴ്ചകൊണ്ട് ശുചീകരണ പ്രവർത്തങ്ങൾ പൂർത്തീകരിക്കും. വി ആർ പുരം ഗവ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ ആരോഗ്യ കാര്യസ്ഥിരം സമിതി അധ്യക്ഷൻ കെ വി പോൾ, വിദ്യാഭ്യാസ കാര്യസ്ഥിരം സമിതി അധ്യക്ഷൻ എം എം അനിൽകുമാർ, കൗൺസിലർ ഷിബു വാലപ്പൻ, ഹെൽത്ത് സൂപ്പർവൈസർ പോൾ തോമാസ്, പി ടി എ പ്രസിഡൻ്റ് സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.