തിരുവനന്തപുരം: ആറ്റിങ്ങല്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ആട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ ഒഴിവുള്ള ഓരോ ലക്ചറര്‍ തസ്തികയില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിന് എ.ഐ.സി.റ്റി.ഇ മാനദണ്ഡമനുസരിച്ച് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ നാല് രാവിലെ 10 ന് ഇന്റര്‍വ്യൂവിന് ഹാജരാകണം.