സാമൂഹ്യ നീതി വകുപ്പിന്റെ നിയന്ത്രണത്തില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വയനാട് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിലേക്ക് സോഷ്യല്‍ വര്‍ക്കര്‍, ഫീല്‍ഡ് വര്‍ക്കര്‍, കെയര്‍ ടേക്കര്‍, സൈക്കോളജിസ്റ്റ്, സെക്യൂരിറ്റി തസ്തികകളില്‍ കല്‍പ്പറ്റ മിനി സിവില്‍സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ആറിന് രാവിലെ 11 ന് സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്കായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/എം.എസ്.സി (സൈക്കോളജി) യോഗ്യതയുള്ളവര്‍ക്ക് സോഷ്യല്‍ വര്‍ക്കര്‍-കം-കേസ് വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കാം. പ്രതിമാസം 12000 രൂപ വേതനം. എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/എം.എസ്.സി (സൈക്കോളജി) യോഗ്യതയുള്ളവര്‍ക്ക് ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കാം. പ്രതിമാസം 10500 രൂപ വേതനം. എം.എസ്.സി/എം.എ (സൈക്കോളജി) യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് സൈക്കോളജിസ്റ്റിന്റെ യോഗ്യത. പ്രതിമാസം 7000 രൂപ വേതനം. പി.ഡി.സി യോഗ്യതയുള്ളവര്‍ക്ക് കെയര്‍ ടേക്കര്‍ തസ്തികയില്‍ അപേക്ഷിക്കാം. പ്രതിമാസം 9500 രൂപ വേതനം. എസ്.എസ്.എല്‍.സി യാണ് സെക്യൂരിറ്റിയുടെ യോഗ്യത. പ്രതിമാസം 7500 രൂപയാണ് വേതനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04935-227078.