ഇതുവരെ 6,92,361 പേര് വാക്സിനെടുത്തു
ആലപ്പുഴ: ജില്ലയില്‍ കോവിഡ് വാക്സിനേഷന് തുടരുന്നു. ഇതുവരെ 6,92,361 പേരാണ് കോവിഡ് വാക്സിന് സ്വീകരിച്ചത്. ഇവരില്‍ 49,043 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. 66,689 പേര് കോവിഡ് മുന്നണിപ്പോരാളികളാണ്.
18നും 44 നും ഇടയിൽ പ്രായമുള്ള 32,629 പേരും 45 നും 60 നും ഇടയിൽ പ്രായമുള്ള 1,87,857 പേരും 60ന് മുകളിൽ പ്രായമുള്ള 3,56,143 പേരും വാക്സിനെടുത്തു.
നിലവിലെ കണക്ക് പ്രകാരം ജില്ലയിൽ 27,690 ഡോസ് വാക്സിൻ കൂടി സ്റ്റോക്കുണ്ട്. ഇതിൽ 17,020 കോവിശിൽഡ് ഡോസും 10,670 കോവാക്സിനുമാണ്.
