വിദേശത്ത് ജോലി തേടുന്നവര്‍ക്ക് നോര്‍ക്കയുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാമ്പ് ജൂണ്‍ 28ന് രാവിലെ 10 മുതല്‍ ഒരുമണിവരെ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അപേക്ഷകര്‍ ഓണ്‍ലൈനായി എന്ന വേേു://202.88.244.146:8084/ിീൃസമ എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. എസ്.എസ്.എല്‍.സി മുതലുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും (ഇംപ്രൂവ്‌മെന്റ്, സപ്ലി) ഉള്‍പ്പെടെ ഹാജരാക്കണം. എച്ച്.ആര്‍.ഡി ചെയ്യുവാന്‍ രജിസ്‌ട്രേഷന്‍ ഫീസായി 708 രൂപയും ഓരോ സര്‍ട്ടിഫിക്കറ്റിനും 75 രൂപയും അടക്കണം. കുവൈറ്റ്, യു.എ.ഇ, ഖത്തര്‍, ബഹ്‌റിന്‍ എംബസികളുടെ അറ്റസ്റ്റേഷന്‍ ചെയ്യുവാന്‍ നോര്‍ക്കയില്‍ സൗകര്യമുണ്ട്. ഓരോ സര്‍ട്ടിഫിക്കറ്റിനും യു.എ.ഇ 3750, കുവൈറ്റ് 1250, ഖത്തര്‍ 3000, ബഹ്‌റിന്‍ 2750 അപ്പോസ്റ്റില്‍ 50 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. അപേക്ഷകന് പകരം ഒരേ അഡ്രസിലുള്ള നോമിനിക്ക് ഫോട്ടോ ഐഡി പ്രൂഫുമായി ഹാജരായി അറ്റസ്റ്റേഷന്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484- 2371010, 2371030 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.