കേരള സാമൂഹ്യസുരക്ഷാമിഷന്‍ കാസര്‍കോട് വയോമിത്രം പദ്ധതിയുടെ പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അണങ്കൂര്‍ കാരുണ്യ വയോജന സൗഹൃദസംഘത്തില്‍ മരത്തെ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. പരിസ്ഥിതി ദിനാഘോഷങ്ങള്‍ക്കപ്പുറം പ്ലാസ്റ്റിക് മുതലായ മാലിന്യങ്ങള്‍ കൂടി ഒഴിവാക്കി സുന്ദരമായ ഒരു നാട് സൃഷ്ടിക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ ഹസീന അധ്യക്ഷത വഹിച്ചു. കേരള സാമൂഹ്യസുരക്ഷാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജിഷോജെയിംസ്, കെഎസ്എസ്എം മെഡിക്കല്‍ ഓഫീസര്‍ ആസിയ, ജീവനക്കാരായ ഗീതു, സിന്ധു, മോഹന്‍, അങ്കണവാടി പ്രവര്‍ത്തക സൗമിനി, കാരുണ്യ വയോജനസംഘം പ്രസിഡന്റ് വെങ്കിടേഷ് ഭട്ട്, സെക്രട്ടറി അബ്ദുള്‍ റഹീം സംസാരിച്ചു. അടുക്കത്ത്ബയല്‍ സ്‌നേഹ വയോജനസൗഹൃദ സംഘത്തിലും പരിസ്ഥിതി ദിനാഘോഷങ്ങള്‍ നടന്നു.
