കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 63 കേസുകള്‍ക്ക് പിഴയീടാക്കി. കൊട്ടാരക്കരയിലെ ചടയമംഗലം, വാളകം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ മാനദണ്ഡലംഘനം കണ്ടെത്തിയ 31 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി. 110 കേസുകള്‍ക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ എസ്. ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കരുനാഗപ്പള്ളി, ആലപ്പാട്, കുലശേഖരപുരം, പ•ന, നീണ്ടകര, തേവലക്കര ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 26 കേസുകളില്‍ പിഴ ഈടാക്കി. 65 എണ്ണത്തിന് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായ ബിന്ദു മോള്‍, ബിനോജ്, ഹര്‍ഷാദ്, നൂബിയ ബഷീര്‍, ലക്ഷ്മി, വീണ വിജയന്‍, ഹരിലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കുന്നത്തൂരിലെ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ ആറു കേസുകളില്‍ പിഴ ഈടാക്കി. 57 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കൊല്ലത്തെ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിസരത്ത് തഹസീല്‍ദാര്‍ വിജയന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 11 കേസുകള്‍ക്ക് താക്കീത് നല്‍കി.
പുനലൂരില്‍ നടത്തിയ പരിശോധനയില്‍ എട്ടു സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ പി.വിനോദ് രാജ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ രാജേന്ദ്രന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. പത്തനാപുരം തഹസീല്‍ദാര്‍ സജി എസ്. കുമാറിന്റെ നേതൃത്വത്തില്‍ പത്തനാപുരം, കല്ലുംകടവ്, പിടവൂര്‍, കുന്നിക്കോട് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ എട്ട് സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.