തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ നെയ്യാറ്റിന്‍കര നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലില്‍ 2021-22 വര്‍ഷത്തില്‍ ഏതാനും ഒഴിവുകളുണ്ടെന്ന് പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു.

ഹോസ്റ്റലില്‍ താമസിച്ച് പഠിക്കാനുദ്ദേശിക്കുന്ന അഞ്ചു മുതല്‍ 12 വരെ ക്ലാസ്സുകളിലുളള പട്ടികജാതി വിഭാഗ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  താമസം, ഭക്ഷണം, യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമാണ്.  സൗജന്യ ട്യൂഷനും ലഭ്യമാണ്.

വെളള പേപ്പറിലുളള അപേക്ഷ (ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ ബയോഡാറ്റ, ജാതി സര്‍ട്ടിഫിക്കറ്റ്) പട്ടികജാതി വികസന ഓഫിസര്‍, നെയ്യാറ്റിന്‍കര നഗരസഭ എന്ന മേല്‍ വിലാസത്തില്‍ തപാല്‍ മുഖാന്തിരം അയച്ചുതരണമെന്ന് പട്ടികജാതി വികസന ഓഫിസര്‍, നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി അറിയിച്ചു.