ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ സൊസൈറ്റിക്കുടി കേന്ദ്രമാക്കി അക്ഷയ കേന്ദ്രം ഓപ്പറേറ്ററെ തിരഞ്ഞെടുക്കുന്നു. ഓപ്പറേറ്റര്‍ ഇടമലക്കുടിയിലെ തന്നെ സ്ഥിരതാമസക്കാരും 18നും 50നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലെങ്കില്‍ പ്രീഡിഗ്രി, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഐ.ഡി കാര്‍ഡ്, പഞ്ചായത്ത് സെക്രട്ടറിയുടെയോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെയോ സാക്ഷ്യപത്രം സഹിതം ജൂണ്‍ 12കം അക്ഷയ ജില്ലാ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ അല്ലെങ്കില്‍ ദേവികുളത്ത് പ്രവര്‍ത്തിക്കുന്ന ഇടമലക്കുടി പഞ്ചായത്ത് ക്യാമ്പ് ഓഫീസില്‍ നേരിട്ടോ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഇ മെയില്‍ adpoidukki@gmail.com ഫോണ്‍ 04862 232215, 232209.