ആലപ്പുഴ: ഓണ്‍ലൈന്‍ പഠനത്തിന് വീടുകളില്‍ സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് കരുതലേകി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ. പൊക്ലാശ്ശേരി ഗവണ്‍മെന്റ് എല്‍. പി സ്‌കൂളിലെ ഒന്‍പത് കുരുന്നുകള്‍ക്കാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും സുമനസ്സുകളും ചേര്‍ന്ന് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കിയത്.
ഫോണുകളുടെ വിതരണോദ്ഘാടനം പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. നിര്‍വഹിച്ചു.

മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കുമെന്ന് എം.എല്‍.എ. പറഞ്ഞു. ചടങ്ങില്‍ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശനാ ഭായ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.സി. ഷിബു, വാര്‍ഡ് അംഗം ടി.പി. വിനോദ്, മുന്‍ ഹെഡ്മിസ്ട്രസ് സി.ബി. സ്വര്‍ണ്ണമ്മ, എസ്.എം.സി. ചെയര്‍മാന്‍ വി.കെ. കലേഷ്, ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് രശ്മി സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.