2020-2022 അധ്യയന വർഷം ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) കോഴ്‌സിലെ (അറബിക്) ഗവ. ടി.ടി.ഐ (വുമൺ) നടക്കാവ് കോഴിക്കോട്, ഗവ. ടി.ടി.ഐ മലപ്പുറം, കൊല്ലം എന്നീ സ്ഥാപനങ്ങളിൽ വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ പേര് വിവരം www.education.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരുന്ന രേഖകൾ സഹിതം ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഹാജരായി പ്രവേശനം നേടണം.