ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ആര്‍.ആര്‍ ക്രിയേഷന്റെ ബാനറില്‍ നിർമിച്ച കോവിഡ് ബോധവത്ക്കരണ – സംഗീത – വീഡിയോ ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യൂ മന്ത്രി കെ രാജന്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അധ്യക്ഷത വഹിച്ചു.
കലാഭവന്‍ രാജേഷ്, കലാഭവന്‍ രണ്‍ജീവ് എന്നിവരുടെ ആശയാവിഷ്‌ക്കാരമാണ് വീഡിയോ. കോവിഡ് ബോധവത്ക്കരണ കവിതയുടെ ദ്യശ്യാവിഷ്‌ക്കാരം സാന്റാര്‍ട്ടിലാണ് ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ മുഴുവന്‍ നഗര കുടുംബാരോഗ്യകേന്ദ്രങ്ങളും ദേശീയ അംഗീകാരം ലഭ്യമാക്കുന്നതിന് വേണ്ടി പരിശ്രമിച്ച ദേശീയ നഗര ആരോഗ്യ മിഷന്‍ കോര്‍ഡിനേറ്റര്‍ അനൂപ്.പി പൗലോസിനെ ചടങ്ങില്‍ ആദരിച്ചു. ഈ അംഗീകാരം നേടിയ രാജ്യത്തെ ആദ്യത്തെ ജില്ലയാണ് തൃശൂര്‍. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജെ റീന, ആരോഗ്യകേരളം ജില്ലാ പ്രോഗാം മാനേജര്‍ ഡോ.ടി.വി.സതീശന്‍, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ.ടി.കെ ജയന്തി, ഡോ.കെ.എന്‍ സതീഷ്, ഡോ. ടി.കെ അനൂപ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.പ്രേംകുമാര്‍ കെ.ടി, ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ (റൂറല്‍) പി.കെ രാജു, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഹരിതാദേവി, മറ്റ് പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.