ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ (ഏട്ട്) 409 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഡങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയ ഒന്‍പത് പേരില്‍ എട്ട് പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. അഞ്ച് പേര്‍ക്ക് എലിപ്പനിയും മൂന്ന് പേര്‍ക്ക് ചിക്കന്‍പോക്‌സും സ്ഥിരീകരിച്ചു. വയറിളക്ക രോഗങ്ങള്‍ക്ക് 64 പേര്‍ ചികിത്സ തേടി. വടശേരിക്കര, ഇലന്തൂര്‍, ചിറ്റാര്‍, വല്ലന, കാഞ്ഞീറ്റുകര, മല്ലപ്പള്ളി എന്നിവിടങ്ങളിലാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചത്. വള്ളിക്കോട്, പുറമറ്റം, വല്ലന, ഇലന്തൂര്‍, ചെറുകോല്‍ എന്നിവിടങ്ങളിലാണ് എലിപ്പനി സ്ഥിരീകരിച്ചിട്ടുള്ളതെന്നും ഡിഎംഒ (ആരോഗ്യം) അറിയിച്ചു.
