കോവിഡാനന്തരം ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ഫിസിയോതെറാപ്പി ചികിത്സാ നിര്‍ദ്ദേശങ്ങള്‍ ഓണ്‍ലൈനായി നല്‍കുന്ന ഉന്നതി പദ്ധതിക്ക് ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ശ്രീജ ഓണ്‍ലൈനായി പദ്ധതി ഉദ്ഘാടനം ചെയ്തു. കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ്‌സ് കോര്‍ഡിനേഷന്‍(കെ.എ.പി.സി) തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആവശ്യമുള്ളവര്‍ ഫോണില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്താല്‍ ഡോക്ടറുടെ സേവനം ലഭിക്കും. രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് ആറു വരെ വിളിക്കാം. നമ്പര്‍-9188889989.
പുനലൂര്‍ നഗരസഭയിലെ നെഹ്റു മെമ്മോറിയല്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ വാക്‌സിനേഷന്‍ ഉപകേന്ദ്രത്തില്‍ ഇന്നലെ (ജൂണ്‍ 22) 300 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. നഗരസഭയില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് ഡി.സി.സികളിലും നിലവില്‍ രോഗികള്‍ ഇല്ല. നൂറ് കിടക്കകള്‍ ഉള്ള സി.എഫ്.എല്‍.ടി.സിയില്‍ 30 രോഗികള്‍ ഉണ്ട്.
പത്തനാപുരം തലവൂര്‍ ഗ്രാമപഞ്ചായത്തില്‍ ആയുര്‍വേദ മരുന്നുകളുടെ വിതരണത്തിനും രോഗികള്‍ക്ക് ആയുര്‍വേദ ഡോക്ടര്‍മാരുമായി നേരിട്ട് സംസാരിക്കുന്നതിനുമായി പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ഡോക്ടര്‍മാരും അംഗങ്ങളായ പ്രത്യേക ‘ടാസ്‌ക് ഫോഴ്‌സ്’ രൂപീകരിച്ചു. ഓരോ വാര്‍ഡിലും പോസിറ്റീവ് ആകുന്നവരുടെ വിവരങ്ങള്‍ പഞ്ചായത്ത് അംഗങ്ങള്‍ വഴി ഡോക്ടര്‍മാര്‍ക്ക് കൈമാറും. ഡോക്ടര്‍മാര്‍ രോഗികളുമായി ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരായുകയും ആവശ്യമെങ്കില്‍ ആര്‍.ആര്‍.ടികള്‍ വഴി രോഗികള്‍ക്ക് മരുന്ന് എത്തിച്ച് നല്‍കുകയും ചെയ്യുമെന്ന് പ്രസിഡന്റ് വി.എസ്. കലാദേവി പറഞ്ഞു.
