പ്രശസ്ത കർണ്ണാടക സംഗീതജ്ഞ പദ്മശ്രീ പാറശ്ശാല ബി. പൊന്നമ്മാളിന്റെയും പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദറിന്റെയും നിര്യാണത്തിൽ ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു അനുശോചിച്ചു. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിലെ ആദ്യ വിദ്യാർഥിനിയും അവിടത്തെ ആദ്യ പ്രിൻസിപ്പലുമായിരുന്ന പൊന്നമ്മാൾ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ പാടിയ ആദ്യ വനിത കൂടിയാണ് എന്ന് അദ്ദേഹം അനുസ്മരിച്ചു. മലയാള ഗാനസാഹിത്യ ശാഖയ്ക്ക് അതുല്യപ്രതിഭയെയാണ് പൂവച്ചൽ ഖാദറിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്നും അദ്ദേഹം അനുസ്മരണക്കുറിപ്പിൽ അറിയിച്ചു.