എറണാകുളം: ജില്ലയിൽ ചൊവ്വാഴ്ച വരെ (22/06/2021) 272217 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ്റെ രണ്ട് ഡോസും സ്വീകരിച്ചു. 1078727
ആളുകൾ ആദ്യ ഡോസ് വാക്സിനും സ്വീകരിച്ചു. ആകെ 1350944
ആളുകൾ വാക്സിൻ സ്വീകരിച്ചു.
ആരോഗ്യ പ്രവർത്തകരിൽ 59084
ആളുകൾ രണ്ട് ഡോസ് വാക്സിനും
76118 പേർ ആദ്യ ഡോസ് വാക്സിനും എടുത്തു. കോവിഡ് മുന്നണി പ്രവർത്തകരിൽ 30671 ആളുകൾ രണ്ട് ഡോസ് വാക്സിനും 55214
ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു. 18 നും 44 നും ഇടയിൽ പ്രായമുള്ളവരിൽ 3182 പേർ രണ്ട് ഡോസ് വാക്സിനും 149607 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു.
45 നും 59 നും ഇടയിൽ പ്രായമുള്ളവരിൽ 52909 ആളുകൾ രണ്ട് ഡോസും 350862 ആളുകൾ ആദ്യ ഡോസും എടുത്തു. 60 ന് മുകളിൽ പ്രായമുള്ളവരിൽ 198239 ആളുകൾ രണ്ട് ഡോസും 446926 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു. ജില്ലയിൽ ഇതുവരെ 993506 ആളുകൾക്ക് കോവി ഷീൽഡിൻ്റെ ആദ്യ ഡോസും 221261ആളുകൾക്ക് രണ്ട് ഡോസും നൽകി. കോ വാക്സിൻ 85221
ആളുകൾ ആദ്യ ഡോസും 50956 ആളുകൾ രണ്ട് ഡോസും സ്വീകരിച്ചു.