പാലക്കാട്: അട്ടപ്പാടി ഐ.റ്റി.ഡി.പി യുടെ മുക്കാലിയിലുള്ള അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2021-22 അധ്യയന വർഷത്തേയ്ക്ക് ദിവസ വേതന വ്യവസ്ഥയിൽ ഹൈസ്ക്കൂൾ / ഹയർസെക്കന്ററി അധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കാം. എച്ച്.എസ്.എസ്.ടി സുവോളജി (ജൂനിയർ), എച്ച്.എസ്.എസ്.ടി മലയാളം (ജൂനിയർ) തസ്തികകളിൽ ഓരോ ഒഴിവു വീതമാണുള്ളത്.
യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ പി.ജി, ബി.എഡ്. സെറ്റ്. ഹൈസ്ക്കൂൾ വിഭാഗത്തിൽ എച്ച്.എസ്.എ മാത്തമാറ്റിക്സ്, എച്ച്.എസ്.എ നാച്ചുറൽ സയൻസ് തസ്തികകളിലെ ഓരോ ഒഴിവുകളിലേയ്ക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി, ബി.എഡ്, കെ ടെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഫോൺ നമ്പർ സഹിതം ജൂൺ 25 നകം സീനിയർ സൂപ്രണ്ട്, എം.ആർ.എസ്, മുക്കാലി (പി.ഒ) – 678 582 വിലാസത്തിൽ സമർപ്പിക്കണം.
ഏതു തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്നത് അപേക്ഷയിൽ പ്രത്യേകം രേഖപ്പെടുത്തണം. സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ താത്പ്പര്യമുള്ളവർ മാത്രമാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 04924 – 254382, 254223 നമ്പറുകളിൽ ബന്ധപ്പെടാം.