തിരുവനന്തപുരം: ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും രൂപീകരിച്ചിട്ടുള്ള എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ക്കുള്ള ഏകദിന പരിശീലനം നാളെ (26 ജൂണ്‍) നടക്കുമെന്നു ജില്ലാ പ്ലാനിങ് ഓഫിസര്‍ അറിയിച്ചു. ഓണ്‍ലൈനായിട്ടാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ദുരന്ത നിവാരണ അതോറിറ്റിയും കിലയും ചേര്‍ന്ന് രാവിലെ 9.30 മുതല്‍ നടതന്ന പരിശീലന പരിപാടിയില്‍ ആമുഖം, ക്ലാസ്, സംശയ നിവാരണം തുടങ്ങിയവയടക്കം ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാലു സെഷനുകളുണ്ടാകും.
രാവിലെ പ്രഥമ ശുശ്രൂഷാ ടീം, മുന്നറിയിപ്പ് ടീം എന്നിവര്‍ക്കും ഉച്ചകഴിഞ്ഞ് രക്ഷാ പ്രവര്‍ത്തനം – ഒഴിപ്പിക്കല്‍ ടീം, ക്യാംപ്, ഷെല്‍ട്ടര്‍ മാനേജ്‌മെന്റ് ടീം എന്നിിവര്‍ക്കുമാണു പരിശീലനം നല്‍കുക. വിശദവിവരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ ടീമുകളെ അറിയിക്കും. ടീം അംഗങ്ങള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നതു തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും പ്ലാനിങ് ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446701833, 9895649037, 9497767400.